ms dhoni, india's top scorer
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യ കൈവിട്ടിരുന്നു. മറുപടി ബാറ്റിങില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഇന്ത്യ കീഴടങ്ങിയത്. നാലു പന്ത് ബാക്കിനില്‍ക്കെ 139 റണ്‍സിന് ഇന്ത്യ കൂടാരം കയറി. 39 റണ്‍സെടുത്ത എംഎസ് ധോണിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ശിഖര്‍ ധവാന്‍ (29), വിജയ് ശങ്കര്‍ (27), ക്രുനാല്‍ പാണ്ഡ്യ (20) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍.